നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ നിലന്പൂർ ജിയുപി സ്കൂൾ പ്രധാനാധ്യാപകൻ സിദീഖ് ഹസനെ കേരള ഗ്രാമീണ ബാങ്ക് നിലന്പൂർ ശാഖ ആദരിച്ചു. സീനിയർ മാനേജർ വെച്ചൂർ സി. ശങ്കർ പൊന്നാടയണിയിച്ചു. ബാങ്ക് സ്റ്റാഫ് പറക്കോട്ടിൽ നാരായണൻ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.